Skip to main content

പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

 

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിവിധ പദ്ധതികളിലേക്ക് പാരാ ലീഗല്‍ വൊളണ്ടിയര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ക്ലാപ്, വി.ആര്‍.സി, വയോനന്മ, ഹാര്‍മണി ഹബ്, ഗോത്രവര്‍ദ്ധന്‍, അതിജീവനം എന്നീ പദ്ധതികളിലേക്കാണ് നിയമനം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് വിദ്യാഭ്യാസ യോഗ്യത. ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ എട്ടിന് മുന്‍പ് അപേക്ഷ അയക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി/ സിവില്‍ ജഡ്ജ്(സീനിയര്‍ ഡിവിഷന്‍) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോടതി സമുച്ഛയം, പാലക്കാട്. ഫോണ്‍: 9188524181

date