Skip to main content

കൗണ്‍സിലര്‍ നിയമനം

 

 

കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഫാമിലി കൗണ്‍സിലിങ് പ്രോഗ്രാം പദ്ധതിയിലേക്ക് ഫാമിലി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.  സൈക്കോളജിയില്‍ ബി.എ/ബി.എസ്.സി ബിരുദം, എം.എ/എം.എസ്.സി ബിരുദം, ക്ലിനിക്കല്‍/കൗണ്‍സലിങ്  അപ്ലൈഡ് സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് മാസ്റ്റേഴ്സ് ബിരുദമാണ് യോഗ്യത. ഫാമിലി കൗണ്‍സിലിങ് പിജി/ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് മാനസികാരോഗ്യ രംഗത്ത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്. അപേക്ഷകര്‍ ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഏപ്രില്‍ ഏഴിന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി/ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കോടതി സമുച്ഛയം, പാലക്കാട് -678001. ഫോണ്‍: 9188524181.

 

 

date