Skip to main content

ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്പയിന്‍

ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ലഹരിക്കെതിരെ നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍.

ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ യൂണിറ്റ്തല ഉദ്ഘാടനം ഐ .ബി. സതീഷ് എം.എല്‍.എ നിര്‍വഹിച്ചു.   

മയക്കു മരുന്നിന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട അക്രമങ്ങൾ തടയുന്നതിനും പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പയിനിൽ മുന്നൂറോളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി വോളന്റിയര്‍മാര്‍ പൂജപ്പുരയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. കൂടാതെ, ലഹരിവിരുദ്ധ പ്രതിജ്ഞ, ആനന്ദ ദീപം തെളിയിക്കല്‍, പോസ്റ്റര്‍ പതിപ്പിക്കല്‍ എന്നിവയും നടത്തി.

ചടങ്ങില്‍ എല്‍.ബി.എസ്. സെന്റര്‍ ഡയറക്ടര്‍ എം. അബ്ദുള്‍ റഹിമാന്‍,പ്രിന്‍സിപ്പല്‍ എം.ബി. സ്മിതാമോള്‍ തുടങ്ങിയവർ പങ്കെടുത്തു.

date