തലശ്ശേരി സബ് ഡിവിഷന് റവന്യൂ സ്പോര്‍ട്സ് മീറ്റ് തുടങ്ങി
തലശ്ശേരി സബ്ഡിവിഷന് കീഴിലുള്ള തലശ്ശേരി, ഇരിട്ടി താലൂക്ക് പരിധിയിലെ റവന്യൂ ഓഫീസ് ജീവനക്കാരുടെ സ്പോര്‍ട്സ് മീറ്റിന് തലശ്ശേരി സബ് കലക്ടര്‍ ഓഫീസില്‍ നടന്ന ചെസ്സ് മത്സരത്തോടെ തുടക്കമായി. സബ് കലക്ടര്‍ കാര്‍ത്തിക്ക് പാണിഗ്രഹി പരിപാടി ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ മൂന്നിന് വൈകിട്ട് നാല് മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ കാരംസ്, ഏപ്രില്‍ നാലിന് വൈകിട്ട് മൂന്ന് മണിക്ക് കൂത്തുപറമ്പ് ഷട്ടില്‍ ബ്രദേഴ്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍, അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് തലശ്ശേരി സായ്സെന്റര്‍ വോളിവോള്‍ കോര്‍ട്ടില്‍ വോളിവോള്‍, ആറിന് രാവിലെ 8.30 മുതല്‍ തലശ്ശേരി ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ഷോര്‍ട് പുട്ട്, ഡിസ്കസ് ത്രോ, 100, 200, 300 മീറ്റര്‍ ഓട്ടം, വടംവലി എന്ന ക്രമത്തില്‍ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ ഏപ്രില്‍ ആറിന് സമാപിക്കും.
- Log in to post comments