Skip to main content

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാ ആസ്ഥാനത്താണ് പരിശീലനം നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽ ഒ മാരുടെ ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി എം സുനീറ തുടങ്ങിയവർ സംബന്ധിച്ചു.

date