വായനയാണ് ലഹരി': ജില്ലാ തല റിസോഴ്‌സ് അധ്യാപക പരിശീലനം
അവധിക്കാലത്തെ സർഗാത്മകമാക്കാൻ 'വായനയാണ് ലഹരി' ബഡിങ് റൈറ്റേഴ്‌സ് എഴുത്തുകൂട്ടവുമായി സമഗ്ര ശിക്ഷ കേരളം. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ച് ബിആർസി തലജില്ലാ തല റിസോഴ്‌സ് അധ്യാപക പരിശീലനംത്തിൽ അവധി ദിവസത്തിൽ ശിൽപശാല നടത്തും. അവധിക്കാലത്ത് ഗ്രന്ഥശാലകളുടെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ച് വായന, എഴുത്തുകൂട്ടങ്ങൾ ഒരുക്കും. പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ തല റിസോഴ്‌സ് അധ്യാപക പരിശീലനം കണ്ണൂർ നോർത്ത് ബി ആർ സിയിൽ ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് കടന്നപ്പള്ളി സ്വാഗതവും ഇ സി അതുൽ കൃഷ്ണൻ നന്ദിയും പറഞ്ഞു. കെ ജയരാജൻ, എം കെ സ്വാദിഷ് എന്നിവർ നേതൃത്വം നൽകി.
കുട്ടികളിൽ വായനാശീലവും സർഗാത്മകതയും വളർത്താൻ ഈ അധ്യയന വർഷം നടപ്പിലാക്കിയ പദ്ധതിയാണ് എഴുത്തുകൂട്ടം വായനക്കൂട്ടം. ജൂണിൽ വിദ്യാലയം കേന്ദ്രീകരിച്ച് വായനക്കൂട്ടങ്ങൾ രൂപീകരിച്ച് പുസ്തകപരിചയം, ചർച്ച തുടങ്ങിയ പ്രവർത്തനം പഠനാനുബന്ധമായി നടന്നു. നവംബറിൽ സ്‌കൂൾ തല കോർഡിനേറ്റർമാരായ അധ്യാപകർക്ക് ശിൽപശാല നടത്തി. ആറു മുതൽ 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യാലയ ശിൽപശാലയും സംഘടിപ്പിച്ചിരുന്നു.
- Log in to post comments