Post Category
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വര്‍ഷത്തെ പ്രവൃത്തികളുടെ റാന്നി പെരുനാട് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി നിര്‍വഹിച്ചു. അട്ടത്തോട് എസ് ടി സങ്കേതത്തില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എന്‍ മനോജ് വിശദീകരച്ചു. പഞ്ചായത്ത് അംഗം മഞ്ചു പ്രമോദ്, ഓവര്‍സിയര്‍ സി അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments