Post Category
മാലിന്യമുക്ത പ്രഖ്യാപനവുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പെരിങ്ങര ഇനി ഹരിത പഞ്ചായത്ത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു പ്രഖ്യാപനം നടത്തി. മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഉപഹാരം നല്‍കി. പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകള്‍, അങ്കണവാടികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. 'ഇനിയും ഞാന്‍ ഒഴുകട്ടെ' മൂന്നാംഘട്ട കാമ്പയിനില്‍ ജലാശയ ശുചീകരണവും മാലിന്യ ശേഖരണത്തിന് ബോട്ടില്‍ ബൂത്ത്, ബിന്‍ എന്നിവ സ്ഥാപിച്ചതായും ചാത്തന്‍കേരി കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.
date
- Log in to post comments