Post Category
വെര്‍ച്വല്‍ ജോബ് ഡ്രൈവ്
വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 ന് വെര്‍ച്വല്‍ ജോബ് ഡ്രൈവ് നടത്തും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും. തൊഴിലവസരങ്ങള്‍, പരിശീലനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതത് ജോബ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.
date
- Log in to post comments