Post Category
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനോദ്ഘാടനം
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജിജി മാത്യു നിര്‍വഹിച്ചു. മുട്ടാച്ചുചാലിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്ത് മംഗള ഇനത്തില്‍ പെട്ട 1000 കമുകിന്‍ തൈകള്‍ നട്ടു. ജൈവ വൈവിധ്യ പരിപാലനത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചിത്.
500 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രവൃത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍പിള്ള അധ്യക്ഷനായി. അംഗങ്ങളായ അമ്മിണി ചാക്കോ, എം. എസ്. മോഹനന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments