ഇരിക്കൂര്‍ മണ്ഡലംതല പട്ടയ അസംബ്ലി സംഘടിപ്പിച്ചു
ഇരിക്കൂര്‍ മണ്ഡലം പട്ടയ അസംബ്ലി നടുവില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്നു. 2023 ആഗസ്റ്റില്‍ നടന്ന ഒന്നാം പട്ടയ അസംബ്ലിയുടെ തുടര്‍ച്ചയായാണ് പട്ടയ അസംബ്ലി ചേര്‍ന്നത്. ഒന്നാംഘട്ട പട്ടയ അസംബ്ലിയില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ജനപ്രതിനിധികള്‍ ഉന്നയിച്ച 56 പട്ടയ കേസ്സുകളില്‍ 48 പട്ടയങ്ങള്‍ പട്ടയ അസംബ്ലിയുടെ ഭാഗമായി അനുവദിച്ചു. ബാക്കിയുള്ള എട്ട് കേസുകളില്‍ പട്ടയം അനുവദിക്കുന്നതിനുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. രേഖകളില്ലാത്തവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടയ അസംബ്ലി ചേരുന്നത്. ജനപ്രതിനിധികളില്‍നിന്ന് ജനീകിയ സമിതികളില്‍നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികളില്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.
ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടംമ്പള്ളി, സാജു സേവ്യര്‍, കെ.എസ്. ചന്ദ്രശേഖരന്, ജോജി കന്നിക്കാട്ട്. വി.പി.മോഹനന്, ടി.പി. ഫാത്തിമ, മിനിഷൈബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോഷി കണ്ടത്തില്‍, കൊയ്യം ജനാര്ദ്ധനന്, പി.എം മോഹനന്, എന്‍ നാരായണന്. തഹസില്‍ദാര്‍മാരായ കെ. ചന്ദ്രശേഖരന്, സജീവന്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments