Post Category
കുടിശ്ശിക കാലാവധി ദീർഘിപ്പിച്ചു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിന് എപ്രിൽ 30 വരെ സമയപരിധി ദീർഘിപ്പിച്ചു. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി ഒ എസ് മെഷീനുകൾ ഉപയോഗിച്ചും ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയ എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അറിയിച്ചു.
date
- Log in to post comments