കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായി
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്‍സി ആന്റണി പ്രഖ്യാപനം നടത്തി.പഞ്ചായത്തിലെ അന്‍പത് വീടുകള്‍ക്ക് ഹരിതഭവന സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ് വിതരണംചെയ്തു. വൈസ് പ്രസിഡന്റ് പി എ സഗീര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാസ്മിന് രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി മിനിമോള്‍, വാര്‍ഡ് മെമ്പര്‍ അഡ്വ മേരി ഹര്‍ഷ,വില്ലേജ് എക്സ്റ്റഷന്‍ ഓഫീസര്‍ പി. എല്‍ രശ്മി , സീനിയര്‍ ക്ലര്‍ക്ക് ഷിജു,ഹരിതകേരള മിഷന് റിസോഴ്സ് പേഴ്സണ്‍ ജെഫിന്,നേച്ചര്‍ ക്ലബ് പ്രതിനിധി ജസ്റ്റിന്, പതിനേഴ് വാര്‍ഡുകളിലേയും ഹരിതകര്‍മസേനാംഗങ്ങള്‍ , ശുചീകരണ തൊഴിലാളികള്‍,കുടുംബശ്രീ സി ഡി എസ് മെമ്പര്‍മാര്‍,റിസ്സോര്‍ട്ട് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments