Skip to main content

കിലെ ഐ.എ.എസ് അക്കാദമിയിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് കിലെ ഐ.എ.എസ് അക്കാദമിയുടെ യൂ.പി.എസ്.സി യുടെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി, 2025-2026 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അക്കാദമിയിലെ  അഞ്ചാമത് ബാച്ചിന്റെ അധ്യയനം​ ജൂണ്‍ ആദ്യവാരം ആരംഭിക്കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗ വിദ്യാര്‍ഥികളുടെ ഫീസ് 50000​ രൂപയാണ്. എന്നാല്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ പകുതി  നിരക്കായ 25000 രൂപ അടച്ചാല്‍ മതി. ഈ കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ടതാണ്. വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷനും www.kile.kerala.gov.in/kileiasacadem​y  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.ഫോണ്‍ -0471-2479966, 8075768537

(പി.ആർ/ എ.എൽ.പി/ 1018)

date