Skip to main content
കുടുംബശ്രീ ജില്ലാമിഷനും കണ്ണൂർ ജില്ലാ വനിതാ  വ്യവസായ അസോസിയേഷനും സംയുക്തമായി  ടൗൺ സ്ക്വയറിൽ  സംഘടിപ്പിക്കുന്ന ഉൽപന്ന പ്രദർശന വിപണന മേള രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വിഷു വിപണന മേള തുടങ്ങി

വനിതാ വ്യവസായ സമിതിയും കുടുംബശ്രീയും സംയുക്തമായി ഒരുക്കിയ വിഷു വിപണന മേള കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്ക് വ്യാവസായിക രംഗത്തും നിര്‍മാണ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഇത്തരം വിപണന മേളകളെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ 13 വരെ നടക്കുന്ന വിപണന മേളയില്‍ 64 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍  കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉല്‍പന്നങ്ങള്‍ അടങ്ങിയ പത്ത് സ്റ്റാളുകളുണ്ട്. അച്ചാറുകള്‍, ഹാന്‍ഡ് ക്രാഫ്റ്റഡ് ഫാന്‍സി ഐറ്റംസ്, ഹോം മേഡ് സൗന്ദര്യ വസ്തുക്കള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, കൈത്തറി സഹകരണ സംഘങ്ങളുടെയും വിവിധ ഗാര്‍മെന്റ്സുകളുടെയും തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ചെടികള്‍, മണ്‍ പാത്രങ്ങള്‍ തുടങ്ങിയവയും സ്റ്റാളുകളില്‍ ലഭ്യമാണ്. വനിതാ വ്യവസായ സമിതി സെക്രട്ടറി ബി.വി വിനീത അധ്യക്ഷയായി. വനിതാ വ്യവസായ സമിതി മുന്‍ പ്രസിഡന്റ് കെ.കെ രമയെ ആദരിച്ചു. വനിതാ വ്യവസായ സമിതി പ്രസിഡന്റ് പി. ചന്ദ്രമതി, വൈസ് പ്രസിഡന്റ് സന്ധ്യ ബാബു, വനിതാ വ്യവസായ സമിതി ജനറല്‍ മാനേജര്‍ അജി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date