Post Category
കായിക കോണ്‍ക്ലേവ് ഇന്ന്(05); മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും
ജിലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി നടത്തുന്ന ഏകദിന കായിക കോണ്‍ക്ലേവ് ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കോൺക്ലേവ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കായിക മേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും കായിക മേഖലയിലെ വിദഗദ്ധരുടെ സംഗമം നടത്തുകയും പരിപാടിയുടെ ഭാഗമായി നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, കായിക, മാധ്യമ ലോകത്തെ പ്രമുഖർ, കായിക ഭരണകര്‍ത്താക്കൾ, പരിശിലകർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments