Skip to main content

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം; യോഗം ചേര്‍ന്നു

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസിന്റെയും കായിക യുവജനകാര്യവകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജിന്റെയും സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ 14.2 കോടിയുടെ വികസന പദ്ധതിയാണ് നടപ്പിലാക്കുന്നത്. സ്‌റ്റേഡിയത്തില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്കിനോടൊപ്പം ടര്‍ഫ് ഫുഡ്‌ബോള്‍ കോര്‍ട്ടും, ഡ്രസ് ചേഞ്ചിംഗ് റൂമും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവൃത്തികളാണ് വിഭാവനം ചെയ്യുന്നത്. യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്രൊപ്പോസലിലുണ്ടായിരുന്ന വ്യവസ്ഥകള്‍ സംബന്ധിച്ച് കോര്‍പ്പറേഷനും കായികവകുപ്പും ധാരണയിലെത്തി. ധാരണാപത്രം കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, കായിക യുവജനകാര്യ റീജിയണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജെ രമേഷ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഷിബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date