Post Category
ലേലം
കേരള ഉപഭോക്തൃ തർക്കപരിഹാര ഫോറം കുടിശിക ഈടാക്കുന്നതിനായി സർക്കാർ ജപ്തി ചെയ്ത ഒല്ലൂക്കര വില്ലേജിലെ സർവെ നമ്പർ 101/1 ലെ 13.63 ആർ ഭൂമിയും അതിലെ സകല വസ്തുക്കളും ഏപ്രിൽ ഏഴിന് രാവിലെ 11ന് ഒല്ലൂക്കര വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തഹസിൽദാർ(ആർ.ആർ) അറിയിച്ചു. ലേല നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും ഒല്ലൂക്കര വില്ലേജ് ഓഫീസുമായോ തൃശ്ശൂർ ആർ.ആർ തഹസിൽദാരുടെ കാര്യാലയവുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2333090, 8547614412 (ഒല്ലൂക്കര വില്ലേജ് ഓഫീസർ )
date
- Log in to post comments