Skip to main content

വിഷു കൈത്തറി മേള  ഇന്ന്(05) മുതല്‍

തിരുവനതപുരം കൈത്തറി വസ്ത്ര ഡയറക്റ്ററേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൈത്തറി മേള ഇന്ന് (05) ആരംഭിക്കും. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വൈകീട്ട് 5.30 ന് മേള ഉദ്ഘാടനം ചെയ്യും. എസ്‌കെ ടെമ്പിള്‍ റോഡിലെ കോര്‍പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടിലാണ് മേള നടക്കുക. മേള 13 - ന് അവസാനിക്കും.
 

date