Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം; 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

2025-26 വാര്‍ഷിക പദ്ധതി അംഗീകരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി ചേർന്ന യോഗത്തിൽ 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതികൾക്ക് അംഗീകാരം. പയ്യോളി, ഫറോക്ക് നഗരസഭകളുടേയും, ബാലുശ്ശേരി, കൊടുവള്ളി, പന്തലായനി, കുന്ദമംഗലം, മേലടി, വടകര ബ്ലോക്ക് പഞ്ചായത്തുകളുടേയും, ചോറോട്, കായണ്ണ, താരമശ്ശേരി, കൂത്താളി, പുതുപ്പാടി, കൂടരഞ്ഞി, അത്തോളി, കോട്ടൂര്‍, ഉണ്ണികുളം, കട്ടിപ്പാറ, ചക്കിട്ടപ്പാറ, വില്യാപ്പള്ളി, ഏറാമല, തലക്കുളത്തൂര്‍, ചെക്യാട്, പെരുവയര്‍ ഗ്രാമ പഞ്ചായത്തുകളുടേയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്

ജില്ലാ പഞ്ചായത്ത്  ഹാളിൽ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ഷീജ ശശിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ സുധാകരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  ഏലിയാമ്മ നൈനാന്‍ തുടങ്ങിയവർ പങ്കെടുത്തു.

date