ലോക ജലജീവി ദിനം ആഘോഷിച്ചു
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ്റെയും സോഷ്യൽ ഫോറസ്ട്രി റേഞ്ചിൻ്റെയും സംയുക്ത നേതൃത്വത്തിൽ ലോക ജല ജീവി ദിനാഘോഷവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
ബേപ്പൂർ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നടന്ന പരിപാടി ഉത്തരമേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ആർ കീർത്തി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെഎൻ ദിവ്യ അധ്യക്ഷയായി. ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡന്റ് സന്ദീപ് സിംഗ് മുഖ്യാതിഥിയായി.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൈന്റിസ്റ്റ് വൈശാഖ് ജി പിള്ള സെഷനുകൾക്ക് നേതൃത്വം നൽകി. കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് ടി പി ഫറ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ സത്യപ്രഭ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ ബൈജു, കെ എൻ ബിജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിലേഷ്, ബേപ്പൂർ ബി കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിവിധ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments