Skip to main content

ഹോമിയോ മെഡിക്കൽ ഓഫീസർ ഓൺലൈൻ പരീക്ഷ

 

ആലപ്പുഴ ജില്ലയിലെ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിൽ ഒഴിവ് വരുന്ന മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബിഎച്ച്എംഎസ് യോഗ്യതയുള്ളവരും 45 വയസിൽ താഴെ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾ dmohomoeoalpmoexam25@gmail.com എന്ന ഇമെയിലിൽ അപേക്ഷ പിഡിഎഫ് ആയി ( ബിഎച്ച്എംഎസ് സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ) 2025 ഏപ്രിൽ 20നകം അയക്കണം. ഓൺലൈൻ പരീക്ഷയും കൂടിക്കാഴ്‌ചയും നടത്തുന്ന തീയതിയും വിവരങ്ങളും അപേക്ഷ അയക്കുന്ന ഉദ്യോഗാർഥികളുടെ ഇമെയിലിൽ അറിയിക്കുന്നതാണ്. ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്നവരെ തുടർന്ന് നടക്കുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്. ഫോൺ: 04772262609.

(പി.ആര്‍/എ.എല്‍.പി/1032)

date