Post Category
ന്യൂനപക്ഷ കമ്മീഷൻ്റെ ഇടപെടൽ: വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു
സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞു വെച്ച നൂറനാട് ഇടപ്പോൺ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു.
ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിംഗിലാണ് പരാതികൾ പരിഗണിച്ചത്.
ആലപ്പുഴ തിരുവമ്പാടി സ്വദേശിയ്ക്ക്് വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ പരാതിക്കാരനെ നേരിൽ കേട്ടതിനുശേഷം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.
കമ്മീഷനു മുമ്പിൽ വന്ന അഞ്ച് പരാതികളിൽ ഒരു പരാതി തീർപ്പാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീനാണ് പരാതികൾ പരിഗണിച്ചത്. മറ്റു മൂന്ന് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു.
date
- Log in to post comments