Skip to main content

ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ന്യുമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഡോ. സൗമ്യ പി   ആർ ഒന്നാം റാങ്കിനും സി. പാർവ്വതി രണ്ടാം റാങ്കിനും അനീഷ് ദേവസ്യ മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ൽ ലഭിക്കും.   ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ്  ക്ലാസ്സുകൾ ഏപ്രിൽ 9 ന് ആരംഭിക്കും.

പി.എൻ.എക്സ് 1491/2025

date