Post Category
മലയാറ്റൂര്‍ അടിവാരത്തെ കുട്ടികളുടെ പാര്‍ക്ക് തുറന്നു
അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ അടിവാരത്ത് വിനോദ സഞ്ചാര വികസന സാധ്യതകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികള്‍ക്ക് ഉല്ലാസവും ആഹ്ലാദവും പ്രധാനം ചെയ്യുന്നതിന് ടൂറിസം വകുപ്പ് നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ പ്രവേശനോദ്ഘാടനം എം.എല്‍.എ. റോജി എം. ജോണ്‍ നിര്‍വ്വഹിച്ചു. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡി ടി പി സി സെക്രട്ടറി ലിജോ, ജില്ലാപഞ്ചായത്ത് അംഗം അനിമോള്‍ ബേബി, ഷാഗിന്‍ കണ്ടത്തില്‍, മെമ്പര്‍മാരായ ലൈജി ബിജു, വിജി സെബാസ്റ്റ്യന്‍, സെലിന്‍ പോള്‍, ധനഞ്ജയന്‍ മംഗലത്തു പറമ്പില്‍, എസ്.ഐ തോമസ്, ജോളി സോജന്‍ മറ്റു രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments