Skip to main content

വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് കള്ളന്തോട് മുതല്‍ നായര്‍കുഴി വരെയുള്ള ഭാഗത്തു റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 08) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് - പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. വാഹനങ്ങള്‍ കട്ടാങ്ങല്‍ ചൂലൂര്‍ നായര്‍കുഴി വഴിയോ, മണാശ്ശേരി പുല്‍പ്പറമ്പ് നായര്‍കുഴി വഴിയോ തിരിഞ്ഞു പോകണം. 

date