നവീകരിച്ച ജില്ലാ ജയിൽ ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന്
ജില്ലാ ജയിലിലെ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച (ഏപ്രിൽ 8) രാവിലെ 10.30 ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിക്കും. ജില്ലാ ജയിലിൽ നടക്കുന്ന ചടങ്ങിൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (മധ്യ മേഖല) റീജണൽ വെൽഫെയർ ഓഫീസർ ടി.ജി. സന്തോഷ് അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ കെ.സി. നാരായണൻ വിശിഷ്ടാതിഥിയാകും. സബ് കളക്ടർ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, കൃഷ്ണഗിരി കൂക്കൂ ഫോറസ്റ്റ് സ്‌കൂൾ പ്രതിനിധി അൻപു രാജ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രബാബു, ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് വി.ജി. ഹരികുമാർ, വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ എന്നിവർ പ്രസംഗിക്കും.
ജില്ലാ സബ് കളക്ടർ ഓഫീസും കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സൂളും ചേർന്നാണ് ജയിൽ ലൈബ്രറി നവീകരിച്ചത്.
- Log in to post comments