Skip to main content

ക്വാളിറ്റി മോണിറ്റർമാരുടെ  ഒഴിവ്

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിലേക്ക് രണ്ട് ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു.    പ്രായപരിധി 65 വയസ്സ്. തദ്ദേശസ്വയം ഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എൻജിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻൻജിനീയറിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.  ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ഏപ്രിൽ 15 ന് മുമ്പായി  ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, ദാരിദ്ര്യ ലഘൂകരണയൂണിറ്റ്  ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ  itpnregaktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും  അപേക്ഷിക്കാം.
വിശദവിവരത്തിന് ഫോൺ: 0481-2973028/2563027.

date