Post Category
ഖാദി വിഷു ഈസ്റ്റർ മേള തുടങ്ങി
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലയിലെ വിവിധ ഷോറൂമുകളിൽ വിഷു ഈസ്റ്റർ മേള തുടങ്ങി. ഏപ്രിൽ 19 വരെയാണ് മേള.
മേളയുടെ ജില്ലാതല ഉദ്ഘാടനം ബേക്കർ ജംഗ്ഷനിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ വെച്ച് സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു നിർവഹിച്ചു. കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ രാഖി സഖറിയ ആദ്യവിൽപന ഏറ്റുവാങ്ങി. ജില്ലാ ഖാദി പ്രോജക്ട് ഓഫീസർ എം.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് അൻഫി.പി. മുഹമ്മദ്, മാനേജർ കിരൺദാസ് എന്നിവർ സംസാരിച്ചു.
date
- Log in to post comments