ലോകാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ എട്ട് )
ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പൊതുസമ്മേളനവും ചൊവ്വാഴ്ച (ഏപ്രിൽ എട്ട് )ഈരാറ്റുപേട്ട ഷാദിമഹൽ ഓഡിറ്റോറിയത്തിൽ നടക്കും. ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നിന്ന് രാവിലെ ഒൻപതിന് ആരംഭിക്കുന്ന ബോധവൽക്കരണ റാലി ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹറ അബ്ദുൾ ഖാദർ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ സുഹറ അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ വിഷയാവതരണം നടത്തും.
ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി. സുരേഷ് ദിനാചരണ സന്ദേശം നൽകും. തുടർന്ന് 'എന്തുകൊണ്ട് പ്രസവം ആശുപത്രികളിൽ തന്നെ ആവണം' എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ.അനുപ ലൂക്കസ് സെമിനാർ അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബി. അജിത് കുമാർ, ഈരാറ്റുപേട്ട നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്‌ന അമീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീറ്റോ ജോസ്, വാർഡ് അംഗം ലീന ജെയിംസ്,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ പി.എൻ. വിദ്യാധരൻ ,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രശ്മി പി.ശശി, ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ടി.എം. മുഹമ്മദ് ജിജി, ആരോഗ്യവകുപ്പു മാസ് മീഡിയ ഓഫീസർ സി.ജെ. ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഷാജു പി.ജോൺ, സി.ഡി.പി.ഒ. ജാസ്മിൻ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എൽ. ബിനു, മുഹ്യുദ്ദീൻ പള്ളി പ്രസിഡന്റ് പി.ടി. അഫ്‌സറുദ്ദീൻ, നായനാർ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, പുത്തൻപള്ളി പ്രസിഡന്റ് മുഹമ്മദ് സാഹിദ്, അരുവിത്തുറ സെന്റ് ജോർജ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,അങ്കളാമ്മൻ കോവിൽ വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ പിള്ള എന്നിവർ പങ്കെടുക്കും.
- Log in to post comments