കേരളത്തില്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച മുന്നേറ്റം എം ബി രാജേഷ്
മാലിന്യ ശേഖരണത്തില്‍ മാത്രമല്ല പുനരുപയോഗത്തിലും കേരളം മാതൃക
കേരളം മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ ശേഖരണത്തില്‍ മാത്രമല്ല പുനരുപയോഗത്തിലും കേരളം മാതൃകയാണ്.
മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമഫലമായി സംസ്ഥാനത്തെ 19,489 പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകളില്‍ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 1027 ഉം ശുചിത്വമികവിലേക്ക് എത്തിയിട്ടുണ്ട്. 939 ഗ്രാമപഞ്ചായത്തുകള്‍, 83 മുന്‍സിപ്പാലിറ്റികള്‍, അഞ്ച് കോര്‍പറേഷനുകള്‍ എന്നിവയാണ് ഇതുവരെ ശുചിത്വ മികവിലേക്ക് എത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇതിന് യോഗ്യത നേടുന്നത്.
88,27,270 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഹരിതകര്‍മ്മ സേന മാര്‍ച്ച് മാസത്തില്‍ എത്തി അജൈവ മാലിന്യം ശേഖരിച്ചത്. ഹരിത മിത്രം ആപ്പ് ഉപയോഗിക്കാത്ത 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവരുടെ കണക്കാണിത്. വാതില്‍പ്പടി ശേഖരണത്തിന്റെ കണക്ക് എടുത്താല്‍ ഹരിതമിത്രം ആപ്പിലെ കണക്കനുസരിച്ച് 98.5%മാണ്.
മാലിന്യ സംസ്‌കരണ രംഗത്ത് ഇന്‍ഡോര്‍ മികച്ച മാതൃകയായി പറയുന്നുണ്ടെങ്കിലും അത് ഒരു നഗരത്തിന്റെ മാത്രം വിജയമാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നമ്മുടെ സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹരിതകര്‍മ്മസേനാ കണ്‍സോര്‍ഷ്യങ്ങള്‍ വഴി യൂസര്‍ഫീയും, മാലിന്യം കൈമാറിയുള്ള വരുമാനവുമെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നു. 37134 ഹരിതകര്‍മ്മസേനാംഗങ്ങളില്‍ 35,200ഉം കുടുംബശ്രീയുടെ ഭാഗമാണ്. കുടുംബശ്രീയുടെ കണക്ക് അനുസരിച്ച് യൂസര്‍ഫീസ് ഇനത്തില്‍ 341 കോടിയും, മാലിന്യം മൂല്യവത്താക്കിയതിന് ലഭിച്ച 7.9 കോടി രൂപയും ഉള്‍പ്പെടെ 348.9 കോടി രൂപയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങളുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നഗരങ്ങളില്‍ കേരള ഖര മാലിന്യ പരിപാലന പദ്ധതി വഴി 7.45 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മാലിന്യം വലിച്ചെറിയല്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോമില്‍ ഒരുക്കിയ ഈ വാട്ട്സാപ്പ് ബോട്ട് സംവിധാനത്തിലൂടെ മാര്‍ച്ച് 31 വരെ 5762 പരാതികളാണ് ലഭിച്ചത്. മതിയായ വിവരങ്ങളുമായി സമര്‍പ്പിച്ച 3476 പരാതികള്‍ സ്വീകരിക്കുകയും, ഇതില്‍ 2980 എണ്ണം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. വാട്ട്സാപ്പിലൂടെ ലഭിച്ച പരാതികളില്‍ മാത്രം 23.31 ലക്ഷം രൂപ പിഴ ചുമത്തി. തെളിവ് സഹിതം വിവരം നല്‍കിയവര്‍ക്ക് 29,750 രൂപ പിഴയും വിതരണം ചെയ്തിട്ടുണ്ട്.
ക്ലീന്‍ കേരളാ കമ്പനിയുടെ കണക്ക് അനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷം 61664 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതില്‍ 18438 ടണ്‍ തരംതിരിച്ച് പുനരുപയോഗത്തിന് കൈമാറി. അജൈവ മാലിന്യത്തിന്റെ 29.9 ശതമാനമാണ് റീസൈക്ലിംഗിന് കൈമാറിയത്. ആഗോളാടിസ്ഥാനത്തില്‍ 10 ശതമാനത്തില്‍ താഴെയാണ് റീസൈക്കിള്‍ നിരക്ക് എന്നാണ് കണക്കാക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ 3060 ടൗണുകള്‍, 3087 മാര്‍ക്കറ്റ് / പൊതുസ്ഥലങ്ങള്‍, 2,87,409 അയല്‍ക്കൂട്ടങ്ങള്‍, 14321 വിദ്യാലയങ്ങള്‍, 1370 കലാലയങ്ങള്‍, 57201 സ്ഥാപനങ്ങള്‍, 317 ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഹരിത പദവി നേടിയിട്ടുണ്ട്.
2023 വര്‍ഷത്തില്‍ 7446 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ ആരംഭിച്ചിടത്ത് 2025 എത്തുമ്പോള്‍ 19721 എണ്ണം ആരംഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 1160 ആയിരുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ 1330 എണ്ണമായി. 87 ആര്‍ ആര്‍ എഫുകളില്‍ നിന്ന് 192 ലേക്ക് എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
ഹരിത മിത്രം മാര്‍ച്ച് 2025 കണക്കുകള്‍ പ്രകാരം 720 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 99%ത്തിന് മുകളില്‍ വാതില്‍പ്പടി ശേഖരണം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 205 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 90-98% വരെയും നടപ്പിലാക്കി.
271 കേന്ദ്രീകൃത ബയോ മെത്തനേഷന്‍ പ്ലാന്റിന് പുറമെ എറണാകുളം ജില്ലയില്‍ ബ്രഹ്മപുരത്ത് 150 റ്റി പി ടി (ഠജഉ) യുടെ ബയോ സി എന്‍ ജി (ഇചഏ) പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. 2025 മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഇതിന് പുറമെ തിരുവനന്തപുരം, കോഴിക്കോട്, ഉള്‍പ്പെടെയുള്ള 5 സ്ഥലങ്ങളില്‍ ബയോ സിഎന്‍ജി പ്ലാന്റിനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്.
പാലക്കാട് കഞ്ചിക്കോട് കെ എസ് ഐ ഡി സി യുടെ നേതൃത്വത്തില്‍ പൊതുസ്വകാര്യ
🏏 KKR vs LSG Match 21
LSG batting first, now at 72/0 in 7 overs
Get live updates of IPL 2025 on manglish.app/download പ്രവര്‍ത്തനം ആരംഭിക്കും.
ചിക്കന്‍ വേസ്റ്റ് സംസ്‌കരണത്തിനായി 35 റെണ്ടറിംഗ് പ്ലാന്റുകള്‍, സാനിട്ടറി മാലിന്യ സംസ്‌കരണത്തിനായി പാലക്കാട്, തൃശ്ശൂര്‍ നഗരസഭകളിലും എളവള്ളി ഗ്രാമ പഞ്ചായത്തിലും ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ നടപ്പിലാക്കി വരികയാണ്. ക്ലീന്‍ കേരള കമ്പനിയും സ്വകാര്യ മേഖലയിലെ സഹ്യ സൊലൂഷന്‍സ് എന്ന കമ്പനിയും സംയുകതമായി ചേര്‍ന്ന് 2063.5 ടണ്‍
ഈ-മാലിന്യം ശേഖരിച്ചു. സ്വകാര്യ മേഖലയിലെ ആഷ് ലോജിക്സ് എന്ന കമ്പനിയുമായി ചേര്‍ന്ന് 10979 ഷോപ്പുകളില്‍ നിന്നുള്ള മുടി മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നു.
439 എം സി എഫ്, 43 കണ്ടെയ്നര്‍ എം സി എഫ്, 15 ആര്‍ ഡി എഫ്, 54 കമ്മ്യൂണിറ്റി തല ഡബിള്‍ ചേമ്പര്‍ സാനിറ്ററി പ്ലാന്റ്, 148 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 16 ഭൂഗര്‍ഭ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 45 എഫ് എസ് റ്റി പി, 26 മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റ് എന്നീ പുതിയ പ്രോജക്ടുകളും നടപ്പിലാക്കി വരികയാണ്.
ആകെയുള്ള 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണമായും നീക്കം ചെയ്തു. ഇങ്ങനെ 56.95 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരം ഉള്‍പ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തില്‍. ബാക്കിയുള്ള സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് ബയോ മൈനിംഗ് അവസാനഘട്ടത്തിലാണ്. ഇതിനകം 24 ഏക്കര്‍ ഭൂമി വീണ്ടെടുത്തതായും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവ്
ഏപ്രില്‍ 9ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
[07/04, 6:50 pm] Remya AE Ekm Prd: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
*പത്രക്കുറിപ്പ് 6*
07 ഏപ്രിൽ 2025
*വൃത്തി കോണ്‍ക്ലേവ് ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും*
മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 9ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്ക്ലേവ് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ചടങ്ങുകളിലും തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. സ്പീക്കര് എ.എന്‍. ഷംസീര്‍, മന്ത്രിമാരായ കെ.രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ. ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, ജി ആര്‍ അനില്‍, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂര്‍ എം.പി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
മാലിന്യസംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചവരുമായും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും മുഖാമുഖം സംഘടിപ്പിക്കും. ഹരിതകര്‍മസേനയ്ക്കുള്ള പരിശീലനവും കോണ്‍ക്ലേവില്‍ നടക്കും. ഏഴു മേഖലകളിലായി അറുപത് സെഷനുകളില്‍ ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയില്‍ ആശയങ്ങള്‍ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങള്‍, ആശയവിനിമയവും ബോധവല്‍ക്കരണവും എന്നീ ഏഴ് മേഖലകളാക്കി തിരിച്ചാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അമൃത് മിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ ദേശീയതലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സ്ഥാപനങ്ങള്‍, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. മാധ്യമപ്രതിനിധികള്‍ പങ്കെടുക്കുന്ന ഓപ്പണ്‍ സെഷനുകളില്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കോണ്‍ക്ലേവില്‍ പങ്കെടുക്കും. യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തവും ഉണ്ടാകും.
സംസ്ഥാന തലത്തില്‍ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 27 വിഭാഗങ്ങളിലായി 68 അവാര്‍ഡുകള്‍ കോണ്‍ക്ലവില്‍ നല്‍കും. മികച്ച ജില്ല, മികച്ച ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഹരിത കര്‍മ്മ സേന കണ്‍സ്വര്‍ഷ്യം തുടങ്ങി മാധ്യമ അവാര്‍ഡ് വരെ ഇതില്‍ ഉള്‍പ്പെടും.
സംസ്ഥാനത്തെ മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി സ്വകാര്യ നിക്ഷേപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബിസിനസ് മീറ്റിംഗുകളും സംഘടിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും മാലിന്യനിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യകളുടേയും മറ്റും അവതരണവും ഇവയുടെ സാധ്യതകളുമാണ് മാലിന്യസംസ്‌കരണ രംഗത്തെ നിക്ഷേപ സാധ്യതകള്‍, സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് എന്നിങ്ങനെ രണ്ടു സെഷനുകളായി ചര്‍ച്ച ചെയ്യുക. 150ല്‍ അധികം സ്റ്റാളുകളില്‍ തദ്ദേശസ്ഥാപനങ്ങളുടേയും മാലിന്യനിര്‍മാര്‍ജ്ജന രംഗത്തെ സ്ഥാപനങ്ങളുടേയും പ്രദര്‍ശനങ്ങള്‍, നൂതന ആശയ അവതരണം, ചെറുപ്പക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിവിധ പരിപാടികള്‍, വേസ്റ്റു ടു ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ എന്നിവ നടത്തും. ഇതിലൂടെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാത്തരം മാറ്റങ്ങളെയും, ചുവടുവെയ്പ്പുകളെയും ജനങ്ങള്‍ക്ക് കോണ്‍ക്ലേവിലൂടെ അടുത്തറിയാനാകും. പരിപാടിയുടെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments