Post Category
വേലിയേറ്റം: വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ഏപ്രിൽ 14 വരെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം
തീരദേശ പഞ്ചായത്തുകളിൽ വേലിയേറ്റത്തെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് എപ്രിൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം.
അക്ഷയ സെൻ്ററുകൾ വഴി റവന്യൂ വകുപ്പിന്റെ എൽ.ആർ.ഡി പോർട്ടലിലാണ് ഇത് സംബന്ധിച്ച അപേക്ഷകൾ നൽകേണ്ടത്. എപ്രിൽ 24-നകം തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കേടുപാടുകൾ പരിശോധിച്ച് എസ്റ്റിമേറ്റ് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുക.
date
- Log in to post comments