Skip to main content

സംസ്ഥാന കേരളോത്സവത്തിന് ഇന്ന് ( ഏപ്രിൽ 8 ) തിരിതെളിയും

സംസ്ഥാന കേരളോത്സവത്തിന് ഇന്ന് (ഏപ്രിൽ 8) കോതമംഗലത്ത് തുടക്കമാകും.

വൈകിട്ട് അഞ്ചിന് മുൻസിപ്പൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര മാർ ബേസിൽ ഗ്രൗണ്ടിൽ സമാപിക്കുന്നതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ വകുപ്പുമന്ത്രി പി.രാജീവ്‌ കേരളോത്സവത്തിന് തിരി തെളിക്കും.

 

യുവജനങ്ങളുടെ കലാ കായിക സര്‍ഗ്ഗശേഷികള്‍ മാറ്റുരയ്ക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ ഇനങ്ങളിലായി 59 കലാ മത്സരങ്ങളും, 118 കായിക മത്സരങ്ങളുമാണ് നടക്കുക. 

 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ്, നിയമസഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് നടക്കും.

 

ഏപ്രില്‍ 9 മുതല്‍ 11-ാം തീയതി വരെ വിവിധ വേദികളിലായി കലാ-കായിക മത്സരങ്ങള്‍ നടക്കും

 

11-ാം തീയതി സമാപന പൊതു സമ്മേളനവും പ്രതിഭാ പുരസ്‌കാര വിതരണവും നിയമസഭസ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് റിമി ടോമിയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻ്റ് അരങ്ങേറും.

date