Skip to main content

മാലിന്യമുക്ത നവകേരളം :മരട് നഗരസഭയ്ക്ക് അംഗീകാരം*

മാലിന്യമുക്ത നവ കേരളം കാമ്പയിൻ്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് മരട് നഗരസഭയ്ക്ക് അംഗീകാരം . മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനമാണ് മരട് നഗരസഭയ്ക്ക്. മാലിന്യമുക്ത ജില്ലാ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിലിന് പുരസ്കാരം കൈമാറി. നഗരസഭ സെക്രട്ടറി നാസി ഇ. കെ എസ് ഡബ്ലിയു എം പി എൻജിനീയർ ആര്യ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

date