Skip to main content

പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

ജില്ലയില്‍ കുടുംബശ്രീയുടെ പി. ആര്‍. പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പി. ആര്‍. ഇന്റേണിനെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നു. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതെങ്കിലും പി.ജി. ഡിപ്ലോമയാണ് യോഗ്യത. സ്വന്തമായി വീഡിയോ സ്‌റ്റോറികള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തന കാലയളവ് ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. സംസ്ഥാന മിഷന്‍ പി. ആര്‍. വിങ്ങിന്റെ കീഴിലാണ് നിയമനം. പത്രക്കുറിപ്പ് തയ്യാറാക്കല്‍, റിപ്പോര്‍ട്ടിങ്, ഡോക്യൂമെന്റേഷന്‍, വെബ്‌സൈറ്റ് അപ്‌ഡേഷന്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, നൂതന പരിപാടി ആവിഷ്‌ക്കരിക്കല്‍, ജില്ലാതല ഇവന്റുകളുടെ പി. ആര്‍ കോ ഓഡിനേഷന്‍, ഓഡിയോ, വീഡിയോ സ്‌റ്റോറി നിര്‍മ്മാണം, പി. ആര്‍ സംബന്ധമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരിക്കും ചുമതലകള്‍. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഏപ്രില്‍ 11 ന് വൈകിട്ട് മൂന്ന് മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0477-2254104.
(പി.ആര്‍/എ.എല്‍.പി/1067)

date