Skip to main content

പരിശീലനം നല്‍കി

ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ ബോധവൽക്കരണ പരിപാടിയായ ഐ ആം എ ടിബി വാരിയര്‍ കാമ്പയിന്റെ  ഭാഗമായി ജില്ലാ സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷയമക്ഷരം പരിപാടിയുടെ ഭാഗമായി സാക്ഷരത പ്രേരക്മാര്‍, കോഴ്സ് കോഡിനേറ്റർമാർ എന്നിവര്‍ക്ക് ഓൺലൈൻ പരിശീലനം നൽകി.  
ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജനി ക്ലാസ്സ് നയിച്ചു സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റൻറ് കോഡിനേറ്റര്‍മാരായ ലേഖ, ജസ്റ്റിൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസര്‍മാരായ ഡോ. ഐ ചിത്ര, ഡോ. ആര്‍ സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു. 
വിവിധ വകുപ്പുകളുടെ ഫീൽഡ് തല സാധ്യതകൾ ഉപയോഗപ്പെടുത്തി ക്ഷയരോഗനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ കൂട്ടായ്മകളിലേക്കും എത്തിക്കുകയും ക്ഷയരോഗ നിവാരണം സാധ്യമാക്കുകയും ചെയ്യുന്നതിന് ഓരോ വ്യക്തിയെയും പങ്കാളികളാക്കുകയുമാണ് ടി ബി വാരിയർ കാമ്പയിന്റെ ലക്ഷ്യം.
(പി.ആര്‍/എ.എല്‍.പി/1069)

date