Skip to main content

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ട് : ജി ആർ അനിൽ

#നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നടത്തി#

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു മുന്നോട്ടു പോകുന്ന സർക്കാരാണ് നമ്മുടേത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വാർഡുകളിൽ പട്ടയം വിതരണം ചെയുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ പാതയിൽ തന്നെ ഈ സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് നഗരസഭ പത്താംകല്ല് വാർഡിൽ കോൺക്രീറ്റ് പൂർത്തീകരിച്ച പത്താംകല്ല് - പേരുമല നാലുതുണ്ടം പാറക്കാട് റോഡ് മന്ത്രി നാടിന് സമർപ്പിച്ചു.
എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.

നെടുമങ്ങാട് പേരുമല വാർഡ് 27 ൽ പണി പൂർത്തികരിച്ച മഞ്ച വലിയ വിള  ഉമ്മൻകോട് കലുങ്കിന്റെയും റോഡിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെയും കലുങ്കിന്റെയും പണി പൂർത്തീകരിച്ചത്.

 നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷത വഹിച്ചു, വാർഡ് കൗൺസിലർ റഫീഖ്. എസ്, നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ  ബി സതീശൻ,പി ഹരികേശൻ നായർ , കൗൺസിലർ എം എസ് ബിനു, പാട്ടത്തിൽ ഷെരീഫ്, എസ് ആർ ഷൈൻ ലാൽ, കെ റഹീം, ബി നജീബ്, ഷാജി അഹമ്മദ്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.  റോഡ് നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയ കബീറിനെ മന്ത്രി ആദരിച്ചു.

date