Post Category
പുനരധിവാസം: അപ്പീൽ അപേക്ഷ ഹിയറിങ് നടത്തി*
മുണ്ടക്കൈ -ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിലേക്ക് അപ്പീൽ അപേക്ഷ സമർപ്പിച്ചവരുടെ ഹിയറിങ്
നടത്തി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ
എഡിഎം കെ ദേവകി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് ഹിയറിങ് നടന്നത്. 121 അപേക്ഷകരിൽ 104 പേരാണ് ഹാജരായത്. മേപ്പാടി ഗ്രാമപഞ്ചായത്ത് 10, 11, 12 വാർഡുകളിൽ ഉൾപ്പെട്ട ഒന്നാംഘട്ട, രണ്ടാംഘട്ട 2 എ, 2 ബിയിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കളാണ് അപ്പീൽ അപേക്ഷ സമർപ്പിച്ചത്. അപ്പീൽ അപേക്ഷകൾ പരിശോധനക്ക് ശേഷം പരിഗണിക്കും.
date
- Log in to post comments