Skip to main content
ക്രൈം മാപ്പിങ് പുസ്തകപ്രകാശനം ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിക്കുന്നു

കുടുംബശ്രീ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം

ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ സാമ്പത്തിക, ശാരീരിക, ലൈംഗിക, സാമൂഹിക, വാചിക, മാനസിക-വൈകാരിക അതിക്രമങ്ങളെ കുറിച്ചുളള സര്‍വേ റിപ്പോര്‍ട്ടാണ് പുസ്തകത്തിലുളളത്. കുടുംബശ്രീ ജില്ലതലത്തില്‍ പരിശീലനം ലഭിച്ച ആര്‍.പി മാരാണ് പഠനം നടത്തിയത്.
സ്‌നേഹിത കൗണ്‍സിലര്‍ ട്രീസ. എസ്. ജെയിംസ് വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സുജാത, കെ. അമ്പിളി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്  മാലിനി,  സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date