ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍ ഖാദി മേള തുടങ്ങി. ഖാദി തുണിത്തരങ്ങള്‍ക്ക് ഏപ്രില്‍ 19 വരെ സ്പെഷ്യല്‍ റിബേറ്റ.് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍ , ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 30 ശതമാനം വരെ റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ ജസി ജോണ്‍ അറിയിച്ചു. ഫോണ്‍ : ഇലന്തൂര്‍ ഖാദി ടവര്‍ -8113870434, അബാന്‍ ജംഗ്ഷന്‍ - 9744259922, അടൂര്‍ റവന്യൂ ടവര്‍ -9061210135, ചേത്തോങ്കര - റാന്നി - 8984553475.
ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ പഞ്ചായത്ത് അംഗം കെ.പി.മുകുന്ദന്‍ നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായി.
- Log in to post comments