Post Category
സ്കൈ തൊഴിൽമേള ഏപ്രിൽ 12ന്
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി സ്കൈ- സ്കിലിങ് കളമശ്ശേരി യൂത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലാമത് തൊഴിൽമേള ഏപ്രിൽ 12 ന് ശനിയാഴ്ച നടക്കും.ആലങ്ങാട് കൊങ്ങോർപ്പിള്ളി ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ ഒൻപതിന് ആരംഭിക്കും.കേരള നോളഡ്ജ് ഇക്കണോമിക് മിഷന്റെ സഹകരണത്തോടെ മുപ്പതിലധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പത്ത് , പ്ലസ്ടു ,ഐടിഐ, ഡിപ്ലോമ , ഡിഗ്രീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കോ
https://forms.gle/NbYc84A6QQeZecTt7 പോസ്റ്ററിൽ കാണുന്ന ക്യൂആർ കോഡ് മുഖാന്തരമോ ഏപ്രിൽ 9നു മുന്നേ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ : 9946291983
date
- Log in to post comments