Skip to main content

മോക്ക്ഡ്രില്‍ കേന്ദ്രങ്ങള്‍ സജ്ജം: കമാന്‍ഡന്റ് ആദിത്യ കുമാര്‍

ജില്ലയില്‍ മോക്ക് ഡ്രില്‍ നടക്കുന്ന പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റ്, തെ•ലയിലെ നാഗമല എസ്റ്റേറ്റ് ലയം എന്നീ പ്രദേശങ്ങള്‍ കമാന്‍ഡന്റ് ആദിത്യ കുമാര്‍ (റിട്ട. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഓപ്പറേഷന്‍സ് വിഭാഗം) സന്ദര്‍ശിച്ചു. കൊല്ലം, പുനലൂര്‍ താലൂക്കുകളിലെ ഐ.ആര്‍.എസ് അംഗങ്ങളുമായി ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. മോക്ക് ഡ്രില്ലുകള്‍ നടത്തുന്നതിനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തി. യോഗത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, എ.സി.പി പ്രദീപ് കുമാര്‍, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുരളി, വിജയന്‍, പാരിപ്പള്ളി എസ്.എച്ച്.ഒ നിസാര്‍, ഫയര്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ മാത്യു, ബോട്ട്‌ലിങ് പ്ലാന്റ് ജനല്‍ മാനേജര്‍ കാജ മൊയ്ദ്ദീന്‍, ഹാസര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date