മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കും: മുഖ്യമന്ത്രി
ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് മഴക്കാല പൂർവ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരികയാണ്. തിരഞ്ഞെടുത്ത ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വാർഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി എൻഫോഴ്‌സ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
അടുത്തിടെയായി ഡെങ്കി പനി കേസുകൾ വർദ്ധിക്കുന്നുണ്ട്. കൊതുക് പോലെ അസുഖം പരത്തുന്ന ജീവികളുടെ ഉറവിടം നശീകരണം ഉറപ്പാക്കണം. ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന മലിനമായ ജലസ്രോതസ്സുകൾ കണ്ടെത്തേണ്ടതും ഇവിടെ ജനങ്ങൾ ഇറങ്ങാതിരിക്കാൻ ബോർഡുകൾ സ്ഥാപിക്കേണ്ടതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 1553/2025
- Log in to post comments