Skip to main content

ഇ കെ.വൈ.സി മസ്റ്ററിങ് 30 വരെ

 

പാലക്കാട് താലൂക്കിൽ പി.എച്ച്.എച്ച്, എ.എ.വൈ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിലവിൽ  മസ്റ്ററിങ്  നടത്താൻ കഴിയാത്തവർക്കായി ഏപ്രിൽ 30 വരെ (അവധി ദിവസങ്ങൾ ഒഴികെ) മസ്റ്ററിങ് ക്യാമ്പ് നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പാലക്കാട് കോട്ടയ്ക്കകത്തുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് ഈ ദിവസങ്ങളില്‍ രാവിലെ 11 മണി മുതൽ വൈകിട്ട് നാലു മണി വരെയാണ് ക്യാമ്പ്. പി.എച്ച്.എച്ച്, എ.എ.വൈ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവർ, നാട്ടിൽ സ്ഥിര താമസമില്ലാത്തവർ,  കിടപ്പ് രോഗികൾ, മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ട് മസ്റ്ററിങ് സാധ്യമാകാത്തവർ എന്നിവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ ക്യാമ്പിൽ അറിയിക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date