അംഗീകൃത ഡ്രോണ്‍ പൈലറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരള അംഗീകൃത ഡ്രോണ്‍ പൈലറ്റ് പരിശീലന പരിപാടി ആരംഭിക്കുന്നു. കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ മുഖേന നടത്തുന്ന കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള പത്ത് വര്‍ഷത്തെ റിമോട്ട് പൈലറ്റ് ലൈസന്‍സ് ലഭിക്കും. ഡ്രോണ്‍ പറത്താന്‍ ആവശ്യമായ എല്ലാ പ്രായോഗിക പരിശീലനവും നല്‍കും. ഉദ്യോഗാര്‍ത്ഥിയുടെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാവുന്ന ഫ്ളെക്സിബിള്‍ ബാച്ചുകള്‍ ലഭ്യമാണ്.
പ്രായോഗിക പരിശീലനത്തിനൊപ്പം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലെയ്‌സ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. അഞ്ച് ദിവസത്തെ സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ ട്രെയിനിങ്ങും ഏഴ് ദിവസത്തെ അഗ്രിക്കള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്ങുമാണ് ഒരുക്കിയിരിക്കുന്നത്. എസ്.എസ്.എല്‍.സി പാസ്സായ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണം. പ്രായപരിധി 18 നും 65 മദ്ധ്യേ. ഫോണ്‍: 9495999675.
- Log in to post comments