Post Category
കുടുംബശ്രീ; വായ്പകളുടെ വിതരണോദ്ഘാടനം ഏപ്രില്‍ 11ന്
ജില്ലാ കുടുംബശ്രീ സി.ഡി.എസ് മുഖേന അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് നല്കുന്ന വായ്പകളുടെ വിതരണോദ്ഘാടനം ഏപ്രില്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് സുന്ദരേശന് അധ്യക്ഷനാകും. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്, ചെയര്മാന് കെ.കെ.ഷാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments