Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

 

 

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴില്‍ ആനക്കട്ടി വട്ട്‌ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന അധ്യാപകരുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. കണക്ക്, ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളില്‍ എം എസ് ഇ/ ബി എഡ്, സെറ്റ്/ എം എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ബി എഡ്, സെറ്റ്/ എം എഡ് എന്നീ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ബിരുദാന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. മത്സര പരീക്ഷ പരിശീലന കേന്ദ്രത്തില്‍ പഠിപ്പിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.  ഏപ്രില്‍ 21 ന് രാവിലെ 10 മുതല്‍ 12 മണി വരെ ആനക്കട്ടി വട്ട്‌ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍ ഇന്റര്‍വ്യു നടക്കുമെന്ന് ഐ.ടി.ഡി.പി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8281230461.

date