Skip to main content

*മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ*

 

     

മംഗലംഡാം ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ 'ഡി ഹണ്ട് ' ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ നിർദ്ദേശ പ്രകാരം മംഗലംഡാം പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്

കരിങ്കയം ഉപ്പു മണ്ണ അങ്ങോട് വീട്ടിൽ വിഷ്ണു (20), കിഴക്കഞ്ചേരി കണിയമംഗലം അഭിഷേക് (19) , പറശ്ശേരി, ഉപ്പുമണ്ണ ഇസ്മയിൽ (19) , എന്നിവരാണ് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട ഒരു ഗ്രാമോളം മൊത്താഫെറ്റമിനുമായി പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു. പ്രതികൾ ഉപയോഗത്തിനായി എത്തിച്ചതാണ് മയക്കുമരുന്ന് . വടക്കഞ്ചേരി, മംഗലംഡാം, മുപ്പല്ലൂർ പ്രദേശത്തെ ലഹരി വില്പനക്കാരുമായി ബന്ധം പുലർത്തുന്നവരാണ് പ്രതികൾ. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 

  ആലത്തൂർ ഡി.വൈ.എസ്.പി മുരളീധരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ , ഇൻസ്പെക്ടർ അനീഷ് .എസ് . ൻ്റെ നേതൃത്വത്തിലുള്ള മംഗലംഡാം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

 

date