ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും: മോക് എക്സർസൈസ് ഇന്ന് (ഏപ്രിൽ 11 ന്)
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ഇന്ന് (ഏപ്രിൽ 11) സംസ്ഥാനതലത്തിൽ ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മോക് എക്സർസൈസ് സംഘടിപ്പിക്കും. തൃശ്ശൂർ ജില്ലയിൽ ചേറ്റുവ ഹാർബർ, കാറളം ഗ്രാമപഞ്ചായത്തിലെ ഗെയിൽ ഇന്ത്യയുടെ സെക്ഷണൽ വാൽവ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മോക് എക്സർസൈസ് നടക്കുക. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരിപാടി.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ മോക് എക്സർസൈസിൽ വിലയിരുത്തപ്പെടും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഫീൽഡ് എക്‌സർസൈസ് നടപടികൾ നിരീക്ഷിക്കും.
- Log in to post comments