മുണ്ടൂരിൽ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റർ
മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ അധ്യക്ഷയായി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ മുണ്ടൂർ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിനോട് ചേർന്ന് 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സബ് സെന്റർ കെട്ടിടം ഒരുങ്ങുന്നത്. 170.9 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ താഴത്തെ നിലയിൽ വെയിറ്റിംഗ് ഏരിയ, ഓഫീസ്, ക്ലിനിക്, കൺസൾട്ടേഷൻ റൂം, സ്റ്റോർ റൂം, ഫീഡിങ് ഏരിയ, ടോയ്ലറ്റ്, ഇമ്മ്യൂണൈസേഷൻ റൂം, വെൽനസ് റൂം, തുടങ്ങിയവയുണ്ടാകും. ഒന്നാം നിലയിൽ ഹാൾ, ബെഡ്‌റൂമുകൾ, കിച്ചൺ, വർക്ക് ഏരിയ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഒരുക്കും.
തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം ലിനി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ലിന്റി ഷിജു, അജിത ഉമേഷ്, പഞ്ചായത്തംഗങ്ങളായ യു.വി വിനീഷ്, അഖില പ്രസാദ്, എം.കെ ശശി, സ്‌നേഹ സജിമോൻ, സുഷിത ബാനിഷ്, മേരി പോൾസൺ, ദീപക് കാരാട്ട്, എം പ്രദീപ് കുമാർ, മുണ്ടൂർ കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ ഡോ. ദീപ സാമുവൽ, കുടുംബശ്രീ ചെയർപേഴ്‌സൺ സിന്ധു പ്രകാശൻ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജെ നിജോൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments